ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് ഇന്ത്യയിൽ വ്യോമസേനയിൽ അവസരം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കോഴ്സുകളിലായി ഫ്‌ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിനുള്ള (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/2018) അപേക്ഷ ഉടന്‍ ക്ഷണിക്കും. മെറ്ററോളജി ബ്രാഞ്ചില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷനും അപേക്ഷ ക്ഷണിക്കും. കൂടാതെ എന്‍.സി.സി. എയര്‍ വിങ് സീനിയര്‍ ഡിവിഷന്‍ ‘സി’ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് വേണ്ടി ഫ്‌ളയിങ് ബ്രാഞ്ചില്‍ ഒഴിവുകളുണ്ട്. ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്നതാണ് പരിശീലന കോഴ്സ്. 2019 ജൂലായില്‍ ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവർക്ക് ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ലഭിക്കും.
ഓണ്ലൈനിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. 25 വയസ്സില്‍ താഴെയുള്ള അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. 25 വയസ്സിനുമുകളിലുള്ള വിവാഹിതർക്ക് അപേക്ഷിക്കാമെങ്കിലും പരിശീലനകാലത്ത് കുടുംബത്തോടൊപ്പം താമസിക്കാന്‍ അനുവദിക്കില്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (എ.എഫ്.സി. എ.ടി.) സെന്ററുകളില്‍വെച്ച് നടക്കുന്ന യോഗ്യതാപരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രങ്ങള്‍.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂലായ് 15
ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കാൻ ബന്ധപ്പെടുക :020- 25503105/25503106
ഇമെയിൽ ഐഡി : aicadchmmEceac.lr
Also : ഈ മെസ്സേജിംഗ് ആപ്പ് നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക
Post Your Comments