പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പ് യാഹൂ മെസ്സഞ്ചര്‍ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ജൂലൈ 17 വരെ മാത്രമേ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ആറ് മാസത്തിനുള്ളിൽ ചാറ്റ് ഹിസ്റ്ററി കമ്പ്യൂട്ടറിലോ മറ്റോ ഡൗൺലോഡ് ചെയ്യാനുള്ള അവസരം ഒരുക്കുമെന്നും യാഹൂ അറിയിച്ചു.
യാഹൂ മെസ്സഞ്ചറിന് പകരം ഒരു സേവനം ഇപ്പോൾ അവതരിപ്പിക്കുന്നില്ല. സമാനരീതിയിലുള്ള പുതിയ സേവനങ്ങളും സർവീസുകളും പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതിൽ ഒന്നാണ് ഇൻവൈറ്റ് ഒൺലി ഗ്രൂപ്പായ യാഹൂ സ്ക്യുറെൽ(Yahoo Squirrel) . ബീറ്റ ഫോമിലുള്ള ഈ ആപ് കഴിഞ്ഞ മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നു. വാട്സ് ആപ്പ്, ഫേസ്ബുക്ക് മെസ്സഞ്ചർ,സ്നാപ്പ് ചാറ്റ്,വീ ചാറ്റ് തുടങ്ങിയവയെ കടത്തി വെട്ടുന്ന ആപ്പാണ് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്.
Also read : ഏറ്റുമുട്ടൽ : ക്രിമിനലുകള്‍ കൊല്ലപ്പെട്ടു
Post Your Comments