ന്യൂഡല്‍ഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്ന വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിനെതിരേ അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പരിപാടിയിലെ പ്രസംഗം എല്ലാവരും വളരെവേഗം മറക്കും എന്നാൽ ചിത്രങ്ങൾ എക്കാലത്തും നിലനില്‍ക്കുമെന്ന് പ്രസംഗത്തിന് മുമ്പ് മകള്‍ ഷര്‍മിഷ്ഠ അച്ഛന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാല്‍ പ്രസംഗ ശേഷം മകള്‍ പറഞ്ഞതു തന്നെ സംഭവിച്ചു എന്ന് തെളിയിച്ചിരിക്കുകയാണ് ചില ഫോട്ടോകള്‍. ആര്‍എസ്‌എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജി തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന വ്യാജ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്.
ചിത്രം പുറത്തുവന്നതോടെ, താന്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു എന്ന കുറിപ്പോടെ ഷര്‍മിഷ്ട വ്യാജചിത്രം ട്വീറ്റ് ചെയ്തു. ‘കണ്ടോ. ഇതാണ് ഞാന്‍ ഭയപ്പെട്ടിരുന്നതും അച്ഛന് മുന്നറിയിപ്പ് നല്‍കിയതും. പരിപാടി കഴിഞ്ഞ് അധികം മണിക്കൂറുകളായില്ല.എന്നാല്‍ ബിജെപിയും ആര്‍എസ്‌എസ്സിന്റെ കൗശല ഡിപ്പാര്‍ട്ട്മെന്റും ഫുള്‍ സ്വിങ്ങില്‍ പണിതുടങ്ങിയിരിക്കുകയാണ്’ ഷര്‍മിഷ്ഠ ട്വിറ്ററില്‍ കുറിച്ചു.
എന്നാൽ പ്രസംഗത്തിന് പോകും മുമ്പ് ഷര്‍മിഷ്ഠ ട്വിറ്ററിൽ കുറിച്ചതിങ്ങനെയാണ് ”ബി.ജെ.പി.യുടെ വൃത്തികെട്ട തന്ത്രവിഭാഗം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായെന്നു തോന്നുന്നു. ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടുകള്‍ പ്രണബ് തന്റെ പ്രസംഗത്തില്‍ അംഗീകരിക്കുമെന്ന് അവര്‍പോലും വിശ്വസിക്കുന്നില്ല. പ്രണബിന്റെ പ്രസംഗം മറക്കും. എന്നാല്‍ ദൃശ്യങ്ങള്‍ അതുപോലെതന്നെ നിലനില്‍ക്കും. വ്യാജ പ്രസ്താവനകളോടെ അവ പ്രചരിക്കും.”
Real 1 n fake 2 ye kalakari bjp itcell ….kuch to sharm rakho..jo bola hai wo ni bataynge.@MahilaCongress @ChitraSarwara @sushmitadevmp @chouhan_sumitra @INCIndia @IYC @RahulGandhi @neetuvermasoin @DeependerSHooda @rssurjewala @Sharmistha_GK @INCHaryana @HaryanaPMC pic.twitter.com/YZQvohHmOG
— Ruchi Sharma (@RuchisharmaINC) June 7, 2018
Post Your Comments