തിരുവനന്തപുരം: ജനങ്ങള്‍ കോണ്‍ഗ്രസിന് നല്കിയ തിരിച്ചടിയാണ് തന്റെ ജയമെന്ന് സജി ചെറിയാന് എംഎല്‍എ. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സജി ചെറിയാന് ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലമായിക്കഴിഞ്ഞു. തനിക്ക് വിജയം നേടിത്തന്ന ജനങ്ങളോട് ഏറെ നന്ദിയുണ്ടെന്നും സജി ചെറിയാന് പറഞ്ഞു.
സജി ചെറിയാന് ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഇതേ തുടര്‍ന്ന് നിയമസഭയിലെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. 20000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചത്.
Post Your Comments