കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തകര്‍ച്ചയെ കുറിച്ച് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരില്‍ വര്‍ഗീയത പ്രചരിപ്പിച്ചാണ് എല്‍ഡിഎഫ് സജി ചെറിയാന് മുന്നേറുന്നതെന്നും അതിനെ വിജയമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം എന്താണെന്ന് പഠിച്ചതിന് ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല്‍പ്പത് തപാല്‍ വോട്ടുകളില്‍ നാല്‍പ്പതും സ്വന്തമാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനാണ്. പത്താം റൗണ്ട് വോട്ടെണ്ണലില്‍ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലും യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് മുന്നേറിയത്. 11834 വോട്ടിനാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.
ആദ്യ റൗണ്ട് മുതല്‍ മുന്നില്ക്കുന്നത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനായിരുന്നു. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലെ 14 ബൂത്തുകളില്‍ 13 ബത്തുകളിലും മുന്നില്‍ നില്‍ക്കുന്നത് എല്‍ഡിഎഫ് ആയിരുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും മുന്നില്‍ നില്‍ക്കുന്നത് എല്‍ഡിഎഫ് ആണ്.
Post Your Comments