Kerala

ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടി കമിതാക്കൾ കൊക്കയിൽ ചാടി മരിച്ചു

കണ്ണൂര്‍: കമിതാക്കളെ കൊക്കയിൽ ചാടി മരിച്ചനിലയിൽ കണ്ടെത്തി. പാപ്പിനിശേരി സ്വദേശികളായ കമല്‍ കുമാര്‍, അശ്വതി എന്നിവരാണ് ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയിലെ കൊക്കയില്‍ ചാടി മരിച്ചത്.കൊക്കയ്‌ക്ക് സമീപം കമലിന്റെ ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Read Also: കാൽനടക്കാർ വാഹനം തട്ടി മരിക്കുന്നത് ഒഴിവാക്കാൻ യുഎഇയിൽ പുതിയ പദ്ധതികൾ

അരയ്‌ക്ക് ഭാഗം കൂട്ടി കെട്ടിയാണ് ഇവര്‍ ചാടിയത്. 200 അടി താഴ്ചയിൽ മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഗ്നിശമനസേന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരെ കണാനില്ലെന്ന് കാണിച്ച്‌ വീട്ടുകാര്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button