Gulf

ദുബായ് കനാലിലേക്ക് ചാടിയ യുവാക്കൾക്ക് സംഭവിച്ചതിങ്ങനെ

ദുബായ് ; ദുബായ് കനാലിലേക്ക് ചാടിയ യുവാക്കൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി പോലീസ്. സുഹൃത്തുക്കളോടൊപ്പമെത്തിയ രണ്ട് പേർ വെള്ളത്തിലേക്ക് എടുത്തു ചാടിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടതെന്നും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ നിർദേശിച്ചതെന്നും ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി നിർദേശിച്ചു. ഇത്തരം നടപടികൾ സ്വയം രക്ഷയ്ക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

അറബികളുടെ കന്തൂറയിട്ട യുവാവ് വസ്ത്രമഴിക്കാതെയും മറ്റൊരാൾ വസ്ത്രമഴിച്ചു കനാലിലെ വെള്ളത്തിലേയ്ക്ക് ചാടുന്നതും സുഹൃത്തുക്കൾ ഇരുവരെയും അറബിക് ഭാഷയിൽ പ്രോത്സാഹിപ്പിക്കുന്നതും നവ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് വീഡിയോയിൽ കാണാന്‍ സാധിക്കുന്നു.

Also read ; യുഎഇയിൽ ഇന്ധനവിലയിൽ മാറ്റം

shortlink

Related Articles

Post Your Comments

Related Articles


Back to top button