Latest NewsIndia

കര്‍ണാടക സ്പീക്കറായി കെ ആര്‍ രമേശ് കുമാര്‍; ബിജെപി തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ട് അല്‍പ സമയത്തിനകം നടക്കാനിരിക്കേ സ്പീക്കറായി കെ ആര്‍ രമേശ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബിജെപി പിന്മാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.ആര്‍ രമേഷ്‌കുമാര്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്.

ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷ് കുമാറാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത്. കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേതൃത്വം നല്‍കുന്ന ജനതാദള്‍(എസ്) – കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അല്‍പസമയത്തിനകം വിശ്വാസവോട്ട് തേടും. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെയും ബിജെ പിക്ക് 104 പേരുടെയും പിന്തുണയാണുള്ളത്.

കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ അധികമുണ്ട്. അതേസമയം ഞങ്ങളുടെ എംഎല്‍എമാര്‍ വാങ്ങാനും വില്‍ക്കാനുമുളളവരല്ല. ഭൂരിപക്ഷമുണ്ടെന്നും സര്‍ക്കാരിനെ നയിക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ തെളിയിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button