ബെംഗളൂരു: കര്‍ണാടക സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് സൂചന. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടന്ന ശേഷമായിരിക്കും സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയെന്നാണ് സൂചന. പ്രതിപക്ഷ പാര്‍ട്ടിയില്‍ പെട്ട ഒരംഗത്തെ സ്പീക്കറായി നിലനിര്‍ത്താനാകുകയെന്ന് വലിയ വെല്ലുവിളി നേരിടുമെന്നത് കൊണ്ടുതന്നെയാണ് ബിജെപി ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്.
സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ സ്വയം രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി ആലോചിക്കുന്നത്. ഇക്കാര്യം വൃത്തങ്ങൾ അറിയിച്ചതായി പിടിഐ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിജെപിയുടെ ആദ്യ അജണ്ട സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ്. തുടര്‍ന്ന് ധനബില്‍ പാസാക്കും. ഇതിന് ശേഷം സ്പീക്കര്‍ രാജിവെക്കുമോ ഇല്ലയോ എന്ന് നോക്കിയതിന് ശേഷം ഭാവി നടപടികളിലേക്ക് പോകുമെന്നും ബിജെപി എംഎല്‍എ പറയുന്നു.
എന്നാല്‍ എംഎല്‍എയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.13 മാസത്തോളം നീണ്ട കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ വെള്ളിയാഴ്ച അപ്രതീക്ഷിതമായി യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. 16 ഭരണപക്ഷ എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ തിരഞ്ഞതോടെയാണ് സഖ്യസര്‍ക്കാര്‍ താഴെവീണത്.
Post Your Comments