ബംഗളൂരു : കര്‍ണ്ണാടകയില്‍ അയോഗ്യരാക്കിയ മുന്‍ സ്പീക്കറുടെ നടപടിക്കെതിരെ 15 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മുന്‍ സ്പീക്കര്‍ രമേഷ് കുമാറിന്റെ നടപടിക്കെതിരെ നേരത്തെ രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എ മാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റ് എംഎല്‍എ മാരുടെ നീക്കം.കര്‍ണ്ണാടകയില്‍ രാജിവെച്ച വിമത എംഎല്‍മാരെ മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. എംഎല്‍എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ നടപടി സ്വീകരിച്ചത്.
ഇതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് എല്‍ ജര്‍ഗ്ഗിഹോളി, മഹേഷ് കുത്തമല്ലി എന്നിവര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.അയോഗ്യരാക്കപ്പെട്ട ജെഡിഎസ് എംഎല്‍എ മാരായ എ എച്ച് വിശ്വനഥ്, കെ ഗോപാലയ്യ, നാരായണ ഗൗഡ എന്നിവര്‍ കോടതിയില്‍ സംയുക്ത അപേക്ഷ നല്‍കി. കോണ്‍ഗ്രസ് എംഎല്‍എ മാരായ പ്രതാപ് ഗൗഡ പാട്ടീല്‍, ബി സി പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, എസ് ടി സോമശേഖര്‍, ഭ്യാരതി ബസവരാജ്, മുനിരത്‌ന എന്നിവര്‍ നടപടിക്കെതിരെ അനുബന്ധകോടതിയെയും സമീപിച്ചു.
Post Your Comments