റമദാന് ഓരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാകും വീട്ടമ്മമാർ. വ്യത്യസ്തമായ രുചികരമായ വിഭവങ്ങൾ അവർ പരീക്ഷണത്തിലൂടെ കണ്ടെത്തും. ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. അത്തരത്തിൽ ഒരു ചിക്കൻ വിഭവമാണ് ചിക്കൻ ഫത്തീഹ്.
ആർക്കും എളുപ്പത്തിൽ ട്രൈ ചെയ്യാവുന്ന വിഭവമാണിത്.
ചേരുവകള്‍
2 മീഡിയം ചിക്കൻ
6-8 കപ്പ് വെള്ളം
1 ടേബിൾ സ്പൂൺ മല്ലിപ്പൊടി
1 ടേബിൾ സ്പൂൺ ഉപ്പ്
1 ടീ സ്പൂൺ ചതച്ച കുരുമുളക്
2 ബേ ഇല
1 ബ്രഡ്
¼ കപ്പ് പൊടിച്ച പൈൻ നട്ട്
¼ കപ്പ് പൊടിച്ച ബദാം
എണ്ണ ആവശ്യത്തിന്
ആദ്യം ഇറച്ചി വേവിക്കാൻ വയ്ക്കുക. പാത്രത്തിൽ ഇറച്ചിയെക്കാൾ വെള്ളമുണ്ടെന്ന് ഉറപ്പു വരുത്തുക.
ഇതിനൊപ്പം കുരുമുളക് ചതച്ചത്, ഉപ്പ്, ഏലക്ക, ബേ ഇല തുടങ്ങിവ ഇടുക. ഒരു മണിക്കൂർ ചിക്കൻ വേവിക്കണം. തീ ഇടയ്ക്ക് കുറയ്ക്കണം. ചിക്കൻ വെന്ത ശേഷം, ചൂട് പോയെന്നു ഉറപ്പാകുമ്പോൾ എല്ലുകൾ മാറ്റി മാംസം മാത്രമായി എടുക്കുക. ശേഷം മറ്റൊരു പാൻ എടുക്കുക, തീ കൂടാതിരിക്കാൻ ശ്രദ്ധിക്കുക. അത്യാവശ്യം വെള്ളം ഒഴിച്ച ശേഷം അതിലേക്ക് വെളുത്തുള്ളി, ഉപ്പ്, കുരുമുളക് തുടങ്ങിയവ ചേർക്കുക. വെള്ളം തിളക്കുന്നത് വരെ കാക്കുക. ശേഷം ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കുക.ഇതിലേക്ക് അൽപ്പം എണ്ണ ഒഴിക്കുക. ശേഷം മല്ലിപ്പൊടി, പൊടിച്ച പൈൻ നട്ട്, തുടങ്ങിയവ ചേർക്കുക. ശേഷം അഞ്ചു മിനിറ്റ് വേവിക്കുക. ശേഷം ബ്രെഡ് കുഞ്ഞായി അരിഞ്ഞ് ഇതിലേക്ക് ചേർക്കുക. ഇതോടെ സ്വാദിഷ്ടമായ ചിക്കൻ ഫത്തീഹ് തയ്യാർ.
Post Your Comments