ArticleFood & Cookery

റമദാനിനൊരുക്കാം സ്‌പെഷ്യല്‍ ചിക്കന്‍ മോമോസ്

കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഒരു ഇഷ്ട വിഭവമാണ് ചിക്കന്‍ മോമോസ്. ആവശ്യക്കാരേറെയാണ് എന്നാല്‍ പലര്‍ക്കും ഇത് വീട്ടിലുണ്ടാക്കാന്‍ അറിയില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ ഇത്തവണത്തെ റമദാനിന് ചിക്കന്‍ മോമോസ് തന്നെ പരീക്ഷിച്ചു നോക്കിയാലോ…..

Image result for chicken momos

 ആവശ്യമായ സാധനങ്ങള്‍:

ചിക്കന്‍ വേവിച്ചത് 1 കപ്പ്

ഇഞ്ചി വെളുതുള്ളി പച്ചമുളക് ചെറുതായി അരി ഞ്ഞത് 2 സ്പൂണ്‍

തക്കാളി 1

സവാള 2 പൊടിയായി അരി ഞ്ഞത്

മൈദ 2 കപ്പ്

ഉപ്പ്

വെളിച്ചെണ്ണ

മുളക് പൊടി 1 സ്പൂണ്‍

മല്ലിപൊടി 1/2 സ്പൂണ്‍

മഞ്ഞള്‍പൊടി 1/4 സ്പൂണ്‍

പെരുംജീരകം ,കുരുമുളക് പൊടി 1/4 സ്പൂണ്‍

ചിക്കന്‍ മസാല 1/2 സ്പൂണ്‍

Image result for chicken momos

തയ്യാറാക്കുന്ന വിധം:

മൈദ ചപ്പാത്തിമാവ് പോലെ കുഴച്ചു മാറ്റിവെക്കുക. ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള എന്നിവ വഴറ്റി പൊടികളെല്ലാം ചേര്‍ത്ത് നന്നായി വഴന്നു വരുമ്പോള്‍ തക്കാളിയും വേവിച്ചുവെച്ച ചിക്കനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. വെള്ളം വറ്റിവരുമ്പോള്‍ തീ ഓഫ് ചെയ്യുക.

Image result for chicken momos

കുഴച്ചു വെച്ച മാവില്‍ നിന്നും ഓരോ ഉരുള എടുത്ത് വട്ടത്തില്‍ പരത്തി ഓരോ സ്പൂണ്‍ ചിക്കന്‍ മിക്‌സ് വെച്ചു ഇഷ്ടമുള്ള ആകൃതിയിലാക്കി ഇഡ്ഡലി പാത്രത്തില്‍ വെച്ചു വേവിച്ചെടുക്കുക (മൈദക്കുപകരം ഇടിയപ്പത്തിന്റെ മാവ് ഉപയോഗിച്ചും ചെയ്യാം ).

 

shortlink

Related Articles

Post Your Comments

Related Articles


Back to top button