റമദാൻ നോമ്പുതുറയ്ക്ക് പായസം ഒരു പാരമ്പര്യ വിഭവമാണ്. പായസങ്ങൾ പലതരത്തിലുണ്ട് അവയ്‌ക്കെല്ലാം തന്നെ രുചിയും വ്യത്യസ്തമാണ്. ഈ വർഷത്തെ റമദാൻ നോമ്പ് തുറയ്ക്കായി റവ പായസം ഒന്നു പരീക്ഷിച്ചാലോ? അവ എങ്ങനെ പാകം ചെയ്യുന്നതെന്ന് നോക്കാം.
റവ പായസത്തിന് വേണ്ടുന്ന ചേരുവകൾ
റവ- 50 ഗ്രാം
പാല് – 1/2 ലിറ്റർ
പ ഞ്ചസാര – 100 ഗ്രാം
ഏലക്കാ- 2 എണ്ണം
വെള്ളം- രണ്ട് കപ്പ്
നെയ്യ്/ഡാൽഡ – 1 ടീസ്പൂണ്
കശുവണ്ടി – നാലെണ്ണം
ഉണക്ക മുന്തിരി – നാലെണ്ണം
പാകം ചെയ്യുന്ന വിധം
വെള്ളം എടുത്ത് റവ അതിൽ ചേർത്ത് വേവിക്കുക. പകുതി വേകുമ്പോൾ പാൽ ചേർത്തു കൊടുക്കുക. നല്ലവണ്ണം തിളപ്പിച്ച ശേഷം പഞ്ചസാരയും ഏലക്ക പൊടിയും ചേർത്ത് അടുപ്പിൽ നിന്നും മാറ്റുക. ഉണക്ക മുന്തിരിയും, കശുവണ്ടിയും നെയ്യിൽ മൂപ്പിച്ചു വേവിച്ചു വെച്ച റവയിൽ ചേർക്കുക. റവ പായസം റെഡി.
Post Your Comments