റമദാന് മാസത്തില്‍ നോമ്പ് തുറക്കാന്‍ പലതരത്തിലുള്ള ഭക്ഷണങ്ങളെ നാം ആശ്രയിക്കാറുണ്ട്. പലതരം ജ്യൂസുകളും മറ്റു പലഹാരങ്ങളുമെല്ലാം നോമ്പുതുറക്കാനായി നമ്മള് ഉപയോഗിക്കും.
എന്നാല്‍ ഇതുവരെ ആരും നോമ്പ് തുറക്കാനായി പരീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരിക്കും അവല് മില്‍ക്ക്. ഇനി അത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ…..
ആവശ്യമായ സാധനങ്ങള്‍
പാല് – 1 കപ്പ്
അവില് – 1/2 കപ്പ്
ചെറു പഴം / പൂവന് – 2 എണ്ണം
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പാനില്‍ അവില് വറുത്തു മാറ്റി വെക്കുക. പാല് തിളപ്പിച്ച് നന്നായി തണുപ്പിക്കുക. ഒരു ഗ്ലാസില്‍ പഴം കഷണങ്ങളാക്കി സ്പൂണ്‍ കൊണ്ട് ഉടയ്ക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തണുത്ത പാല് കുറച്ചു ഒഴിക്കുക, വറുത്ത അവില് ചേര്‍ത്ത് യോജിപ്പിക്കുക.
വീണ്ടും പാല് ഒഴിക്കുക, അവില് ചേര്‍ക്കുക. ഏറ്റവും മുകളിലായി കുറച്ചു അവില്,അണ്ടിപരിപ്പ് ,കിസ്മിസ് ,ഐസ് ക്രീം,വറുത്ത കപ്പലണ്ടി ചേര്‍ത്ത് തണുപ്പിച്ച് വിളമ്പാം.
Post Your Comments