കേപ് ടൗൺ ; ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലേഴ്‌സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 34ആം വയസിലാണ് താരം വിരമിക്കുന്നത്. 114 ടെസ്റ്റിലും, 228 ഏകദിനത്തിലും, 78 ട്വന്റി-ട്വന്റിയിലും മത്സരിച്ചിട്ടുണ്ട്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുന്നു. 14 വര്‍ഷത്തെ കരിയറിനൊടുവിലാണ് താരം കളിക്കളം വിടുന്നത് .
“ഉചിതമായ സമയത്താണ് തീരുമാനം. മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറി കൊടുക്കാന്‍ സന്തോഷമേയുള്ളൂ. ഇതൊരു കടുപ്പമേറിയ തീരുമാനമാണെന്ന് അറിയാം. ദീര്‍ഘനാളായി ഇതേക്കുറിച്ച് ഞാന്‍ ആലോചിച്ച് വരികയായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്കും ഓസീസിനും എതിരായ പരമ്പര വിജയത്തിനൊടുവില്‍ ശരിയായ സമയത്താണ് ഈ തീരുമാനം കൈക്കൊണ്ടത്. കരിയറില്‍ പിന്തുണ നല്‍കിയ പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദിയറിക്കുന്നതായും വിദേശത്ത് ഇനി കളിക്കില്ലെന്നും ആഭ്യന്തര ക്രിക്കറ്റിൽ ടൈറ്റൻസിനായി കളിക്കുമെന്നും” ഡിവില്ലേഴ്‌സ് അറിയിച്ചു.
I’ve made a big decision today pic.twitter.com/In0jyquPOK
— AB de Villiers (@ABdeVilliers17) 23 May 2018
Post Your Comments