തിരുവനന്തപുരം: നിപ്പാ വൈറസ് പനി പടര്‍ന്ന് പിടിക്കാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനുമുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ ചില ആര്‍.എസ്.എസ് വൈറസുകളെ വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയായില്‍ കാണാനാവുന്നുണ്ടെന്നും, നിപാ വൈറസുകളെപ്പോലെ തന്നെ ഇത്തരം അപകടകാരികളായ വൈറസുകളളെയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും കോടിയേരി കുറിപ്പില്‍ വ്യക്തമാക്കുന്നു.
Post Your Comments