Latest NewsUAENewsGulf

യു.എ.ഇയിൽ 1,400 ബസുകൾ ഒരുമിച്ച് വിറ്റ് അശോക് ലെയ്‌ലാൻഡ്, 400 കോടിയുടെ ഇടപാട്

ദുബായ്: ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്‌ലാൻഡ് യുണൈറ്റഡ് അറബ് എമിറേറ്റിൽ 1,400 സ്‌കൂൾ ബസുകൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡറുകൾ നേടിയതായി അറിയിച്ചു. ഇത് യു.എ.ഇയിൽ കമ്പനിക്ക് ലഭിച്ച എക്കാലത്തെയും വലിയ ഓർഡറാണ്. 1,400 ബസുകളാണ് അശോക് ലെയ്‌ലാൻഡ് യു.എ.ഐയ്ക്ക് വിറ്റത്. യു.എ.ഇയിലെ സ്കൂൾ ട്രാൻസ്പോർട് സൊലൂഷൻസും എമിറേറ്റ്സ് ട്രാൻസ്പോർട്ടുമാണ് ബസുകൾ വാങ്ങിയത്.

സ്‌കൂൾ ആവശ്യങ്ങൾക്കായിട്ടാണ് ഈ ബസുകൾ ഉപയോഗിക്കുക. 55 സീറ്റുകളുള്ള ഫാൽക്കൺ ബസും 32 സീറ്റുകളുള്ള ഓസ്റ്റർ ബസും യുണൈറ്റഡ് അറബ് എമിറേറ്റിലെ റാസൽഖൈമയിലുള്ള കമ്പനിയുടെ നിർമാണ യൂണിറ്റിൽ നിന്നാണ് വിതരണം ചെയ്യുക. പ്ലാന്റിന് പ്രതിവർഷം 4,000 ബസുകൾ സ്ഥാപിത ശേഷിയുണ്ട്, 2008 ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം കമ്പനി 25,500 ബസുകൾ നിർമ്മാണ യൂണിറ്റിൽ നിന്ന് പുറത്തിറക്കി.

ഒരു ബസിന് 2 ലക്ഷം ദിർഹമാണ് വില. ഏകദേശം 43.30 ലക്ഷം ഇന്ത്യൻ രൂപ. മൊത്തം 400 കോടി രൂപയുടെ ഇടപാടാണ് നടന്നതെന്നാണ് റിപ്പോർട്ട്. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ നിർമ്മിച്ച ബസുകളുടെ മൊത്തം ഡീൽ അശോക് ലെയ്‌ലാൻഡിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ വിതരണ പങ്കാളികളായ സ്വൈദാൻ ട്രേഡിംഗ്-അൽ നബൂദ ഗ്രൂപ്പ് ഏറ്റെടുത്തു. എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ടിനും എസ്ടിഎസ് ഗ്രൂപ്പിനും സേവനം നൽകുന്നതിനാണ് ബസുകളുടെ ഭൂരിഭാഗവും വിതരണം ചെയ്യുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Also Read:തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ തുളസി വെള്ളം!

‘യു.എ.ഇ.യിലെ അശോക് ലെയ്‌ലാൻഡിന് ഇതൊരു ചരിത്ര നിമിഷമാണ്. ഞങ്ങളുടെ ബസുകളുടെ വിശ്വാസ്യത, ഈട്, ദൃഢത എന്നിവയുടെ തെളിവാണ് ഇത്. സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകാൻ ഏറ്റവും സുരക്ഷിതമായത് ഞങ്ങളുടെ ബസുകളാണെന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ഓർഡറാണിത്’, കമ്പനി എക്‌സിക്യൂട്ടീവ് ചെയർമാൻ ധീരജ് ഹിന്ദുജ പറഞ്ഞു.

‘ഈ ബസുകൾ യു.എ.ഇ അസംബ്ലി പ്ലാന്റിലാണ് നിർമ്മിച്ചിരിക്കുന്നത്. ഉൽപ്പന്ന ആശയങ്ങൾ യു.എ.ഇയിൽ നിന്നാണ് ഉത്ഭവിച്ചത്. ഞങ്ങളുടെ എഞ്ചിനീയർമാരാണ് ഡിസൈനുകൾ നിർമ്മിച്ചിരിക്കുന്നത്. നിർമാണത്തിന് ആവശ്യമായ വസ്തുക്കളുടെ 55 ശതമാനവും യു.എ.ഇയിൽ നിന്നാണ് വാങ്ങിയത്. കമ്പനിയുടെ പുതിയ ഇലക്ട്രിക് ബസുകളുടെ ചെറുപതിപ്പ് സ്വിച്ച് എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷണ ഓട്ടം നടത്തുകയാണ്. ഇത് സീറോ കാർബൺ എമിഷൻ ഗതാഗതത്തിന്റെ അഭിലാഷം നിറവേറ്റാൻ സഹായിക്കും. യു.എ.ഇയിലും ജി.സി.സിയിലും സ്വിച്ചിന്റെ വിപുലീകരണത്തിലൂടെ വളർച്ചയ്‌ക്കുള്ള വലിയ അവസരങ്ങൾ ഞങ്ങൾ കാണുന്നു. ഈ വിപണികളിൽ ഞങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ഉടൻ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’, അദ്ദേഹം പറഞ്ഞു.

യു.എ.ഇയിൽ അതിവേഗം വളരുന്ന ബ്രാൻഡുകളിലൊന്നാണ് അശോക് ലെയ്‌ലൻഡ്. യു.എ.ഇ ബസ് വിപണിയിലെ 70% അശോക് ലെയ്‌ലൻഡിനാണ്. ഇന്ത്യൻ വിപണിയിൽ 30 ശതമാനവും. പുതിയ യൂണിറ്റ് തുടങ്ങുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button