Gulf

സഹോദരനെ വധിച്ചയാളെ 12 വർഷങ്ങൾക്കൊടുവിൽ കൊലപ്പെടുത്തി; പ്രതി ദുബായിൽ വിചാരണ നേരിടുന്നു

ദുബായ്: സഹോദരനെ വധിച്ച വ്യവസായിയെ 12 വർഷത്തിനു ശേഷം കൊലപ്പെടുത്തിയ മൂന്ന് പാകിസ്ഥാൻ സ്വദേശികൾ വിചാരണ നേരിടുന്നു. പ്രതികളിൽ ഒരാളുടെ സഹോദരനെയാണ് 2005 ൽ വ്യവസായി കൊലപ്പെടുത്തിയത്. 2017ൽ വ്യവസായി ദുബായിലുള്ള കാര്യം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവതിയാണ് പ്രതികളോട് പറഞ്ഞത്. കൂടുതൽ വിവരങ്ങൾക്ക് തന്റെ ഭർത്താവുമായി ബന്ധപ്പെടാനും യുവതി പറഞ്ഞുവെന്നാണ് റിപ്പോർട്ട്. തുടർന്ന് സ്ത്രീയുടെ നിർദേശമനുസരിച്ച് അവരുടെ ഭർത്താവുമായി ബന്ധപ്പെടുകയും വ്യവസായിയുടെ നീക്കങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു.

Read Also: പഠനവൈകല്യമുള്ള കുഞ്ഞുങ്ങളെ മിടുക്കരാക്കാന്‍ സാങ്കേതിക വിദ്യ: വിജയമെന്ന് വിദഗ്ധര്‍

പിന്നീട് മറ്റ് രണ്ടുപേരെയും കൂട്ടി ഇയാൾ ദുബായിലേക്ക് വന്നു. ഡിസംബർ ഏഴിന് ഇവർ ഒരു കാർ വാടകയ്ക്കെടുക്കുകയും വ്യവസായിയുടെ പിന്നാലെ പോവുകയും ചെയ്തു. തുടർന്ന്, അൽ ഖുഹാസിലെ പാർക്കിങ് ഏരിയയിൽ വച്ച് കത്തിയും ചുറ്റികയും ഉപയോഗിച്ച് വ്യവസായിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ കൃത്യം നടത്തുന്നത് നേരിൽ കണ്ട ഇന്ത്യക്കാരനായ ദൃക്സാക്ഷിയാണ് വിവരം പോലീസിനെ അറിയിച്ചത്. ഇതിനിടെ, പ്രതികൾ മൂന്നു പേരും ദുബായ് വിമാനത്താവളത്തിൽ എത്തി തിരികെ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ചെക്കിൻ കൗണ്ടറിൽ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കേസ് വീണ്ടും ജൂൺ 10ന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button