Kerala

തിരഞ്ഞെടുപ്പ് അവസാനിച്ചു ; ഇന്ധന വില കൂട്ടി കമ്പനികൾ

കൊച്ചി : കർണാടക തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇന്ധനവിലയിൽ വർധനവ്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി. 19 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്.

ഇന്ധന വില വർധനവിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധിച്ചതോടെ പ്രതിദിന വിലവര്‍ധന കഴിഞ്ഞമാസം 24 ന് നിര്‍ത്തിവച്ചിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജനവികാരം എതിരാകാതിരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്നും ആരോപണങ്ങൾ വന്നിരുന്നു. രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനവില ഇനിയും കൂടാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button