റിയാദ് : തൊഴില്‍ കേസുകള്‍ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാന കോടതികള്‍ സ്ഥാപിക്കുന്നതിനും സൗദി സൂപ്രീം കോടതി ഉന്നതാധികാര കൗണ്‍സില്‍ അംഗീകാരം നല്കി. റിയാദ്, ജിദ്ദ, ദമാം, മക്ക, മദീന, ബുറൈദ, അബ്ഹ തുടങ്ങിയ നഗരങ്ങളിലാണ് കോടതികൾ സ്ഥാപിക്കുക.
കൂടാതെ സൗദിയിലെ കീഴ് കോടതികളില്‍ തൊഴില്‍ കോടതിയുടെ 97 ബെഞ്ചുകളും സ്ഥാപിക്കും. ഇതോടൊപ്പം സൗദിയിലെ വിവിധ ഭാഗങ്ങളിലെ ജനറല്‍ കോടതികളിലും പ്രത്യേക ബഞ്ച് സ്ഥാപിക്കും. നിലവില്‍ തൊഴില്‍ കാര്യാലയങ്ങളിലെ പ്രത്യേക സമിതിയാണ് തൊഴില്‍ കേസുകളില്‍ തീര്‍പ്പു കല്പിക്കുന്നത്.
കീഴ് കോടിതികളില്‍ പരിഹരിക്കാനാവാത്ത കേസുകൾ ജനറല്‍ കോടതികളിലേക്കും മാറ്റും. മുമ്പ് തൊഴിൽ കേസുകൾ വർഷങ്ങളും മാസങ്ങളും എടുത്താണ് പരിഹരിച്ചിരുന്നത്. തൊഴില്‍ കേസുകള്‍ മാസങ്ങളും ചിലതു വര്‍ഷത്തില്‍ അധികവും സമയമെടുത്താണ് തീർപ്പാകുന്നത്. തൊഴില്‍ കേസുകള്‍ കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക കോടതികൾ വരുന്നതോടെ നിലവിലെ കാലതാമസത്തിനു പരിഹാരമാവുമെന്നാണ് വിലയിരുത്തല്‍.
Post Your Comments