കണ്ണൂർ: വിസ തട്ടിപ്പിനിരയായി നിരവധി മലയാളികൾ മലേഷ്യയിൽ കുടുങ്ങി കിടക്കുന്നുവെന്ന യുവാവിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു. പട്ടിണിയിലും അവശതയിലുമായ തങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നാണ് സന്ദേശത്തിലുള്ളത്. പാനാസോണിക് കമ്പനിയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽ നിന്ന് 1.10 ലക്ഷം മുതൽ 1.30 ലക്ഷം രൂപ വരെ വാങ്ങിയതായി ചതിയിൽപ്പെട്ടവർ പറയുന്നു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവരാണ് മലേഷ്യയിൽ കുടുങ്ങിയത്.
also read:വിസ തട്ടിപ്പ് നടത്തിയ ദുബായ് സന്ദർശകൻ പിടിയിൽ
മാർച്ച് 27 നാണ് ഇവർ മലേഷ്യയിൽ എത്തിയത്.15 ദിവസത്തെ സന്ദർശക വിസയിലെത്തിയവർക്ക് ഇതുവരെ തൊഴിൽവിസ കമ്പനി നൽകിയില്ല. ഒറ്റമുറിയാലാണ് ഇവരുടെ താമസം. വിസ തീർന്നതിനാൽ പുറത്തിറങ്ങാനും വയ്യ.കഴിക്കാൻ ഭക്ഷണമോ, കുടിക്കാൻ വെള്ളമോ ഇല്ലാതെ വലയുകയാണെന്ന് സന്ദേശത്തിൽ പറയുന്നു.
Post Your Comments