ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മലേഷ്യയിലേക്ക്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്‌നാഥ് സിംഗ് മലേഷ്യ സന്ദർശിക്കുന്നത്. മലേഷ്യൻ പ്രതിരോധ മന്ത്രി ഡാറ്റോ സെരി മുഹമ്മദ് ഹസനുമായി രാജ്നാഥ് സിംഗ് ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ വർദ്ധിപ്പിക്കാൻ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. മലേഷ്യയും ഇന്ത്യയും തമ്മിലുള്ളത് ശക്തവും ബഹുമുഖവുമായ ബന്ധമാണ്. പ്രതിരോധ, സുരക്ഷ മേഖലകളിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാണ്. ഈ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Read Also: വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമം: പ്രതികൾ അറസ്റ്റിൽ
Post Your Comments