ഇന്ത്യൻ പാമോയിൽ വിപണി കീഴടക്കാൻ കടുത്ത മത്സരവുമായി ഇന്തോനേഷ്യയും മലേഷ്യയും. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ വിപണിയായ ഇന്ത്യയുടെ ബിസിനസ് കയ്യടക്കാനാണ് ഇരു രാജ്യങ്ങളും മത്സരം കടുപ്പിക്കുന്നത്. ദീപാവലി പോലുള്ള ഉത്സവ സീസണുകൾ ലക്ഷ്യമിട്ടാണ് ഇന്തോനേഷ്യയും മലേഷ്യയും വപണന തന്ത്രങ്ങൾക്ക് രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി ഇന്തോനേഷ്യ നിരവധി തരത്തിലുള്ള ഡിസ്കൗണ്ടുകൾ നൽകുന്നുണ്ട്.
ഈ വർഷം മെയ് മാസം മുതൽ ഇന്തോനേഷ്യ പാമോയിലിന്റെ കയറ്റുമതി നിരോധിച്ചിരുന്നു. ആഭ്യന്തര വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ഇന്തോനേഷ്യ സ്വീകരിച്ച നടപടി അന്താരാഷ്ട്ര വിപണിക്ക് തിരിച്ചടി ആകുകയായിരുന്നു. ഇന്ത്യയിലേക്ക് ഇന്തോനേഷ്യയിൽ നിന്നുളള പാമോയിൽ ഇറക്കുമതി കുറഞ്ഞതോടെ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാൻ മലേഷ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ പാമോയിൽ ഉൽപ്പപാദകരാണ് മലേഷ്യ. പാമോയിലിന് പുറമേ, സോയാബീൻ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയും മലേഷ്യ കയറ്റുമതി ചെയ്യുന്നുണ്ട്.
Also Read: സ്മാര്‍ട്ട് ഫോണിനെ പിരിഞ്ഞിരിക്കാന്‍ പറ്റാത്ത അവസ്ഥയ്ക്ക് പിന്നിൽ
ഇന്ത്യൻ വിപണി മലേഷ്യ കീഴടക്കിയതോടെ ഇന്തോനേഷ്യയ്ക്ക് വൻ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത് മറികടക്കാനാണ് പുതിയ പ്രവർത്തനങ്ങളുമായി ഇന്തോനേഷ്യ രംഗത്ത് എത്തുന്നത്. അതിനാൽ, മലേഷ്യയെക്കാൾ ഒരു ടണ്ണിന് 5 ഡോളർ കുറച്ചാണ് ഇന്തോനേഷ്യ നൽകുന്നത്.
Post Your Comments