കുറഞ്ഞ നിരക്കിൽ മലേഷ്യയിലേക്ക് വിമാനയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് വമ്പൻ അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എയർ ഏഷ്യ. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള യാത്രകളാണ് എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. 249 മലേഷ്യൻ കറൻസി റിങ്ഗിറ്റ് (4,325 രൂപ) നിരക്കിലാണ് ഒരു ദിശയിലേക്കുള്ള യാത്ര നടത്താൻ സാധിക്കുക. എയർപോർട്ട് നികുതി, ഇന്ധന സർ ചാർജ്, മറ്റു ചിലവുകൾ എന്നിവ ഉൾപ്പെടുത്തിയാണ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ക്വാലാലംപൂരിൽ നിന്നും കൊച്ചിയിലേക്ക് മാർച്ച് 10 വരെയാണ് ബുക്കിംഗ് നടത്താൻ സാധിക്കുക. ഈ വർഷം നവംബർ 30-നകം യാത്ര ചെയ്തിരിക്കണം. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ ഏപ്രിൽ 21 മുതൽ 2025 മാർച്ച് 19-നുള്ളിൽ യാത്ര നടത്തിയിരിക്കണം. ക്വാലാലംപൂരിൽ നിന്നും കൊൽക്കത്ത, തിരിച്ചറപ്പള്ളി, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, വിശാഖപട്ടണം, അഹമ്മദാബാദ്, ജയ്പൂർ, അമൃത്സർ തുടങ്ങിയ നഗരങ്ങളിലേക്ക് സർവീസ് ഉണ്ടായിരിക്കും. നിലവിൽ, ഇന്ത്യക്കാർക്ക് മലേഷ്യ വിസരഹിത സേവനം നൽകുന്നുണ്ട്. പുതിയ നയം പ്രഖ്യാപിച്ചതോടെ നിരവധി ഇന്ത്യക്കാരാണ് മലേഷ്യയിലേക്ക് എത്തിയിട്ടുള്ളത്.
Also Read: അയൽവക്കത്ത് ജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ചു: മാവേലിക്കരയിൽ പാസ്റ്റർ അറസ്റ്റിൽ
Post Your Comments