സമൂഹ മാധ്യമങ്ങളിൽ വൈറലായി ഈ വിവാഹ വിരുന്ന് ക്ഷണക്കത്ത്. കാരണം മറ്റൊന്നുമല്ല വധുവിന്റെ പേര്, ഒന്ന് സൂക്ഷിച്ച് നോക്കിയാൽ നിങ്ങൾക്കത് മനസിലാകും. കോഴിക്കോട് പാലാഴി -പാല സ്വദേശി വേലായുധന്‍-ബാലാമണി ദമ്ബതികളുടെ മകന്‍ വിബിഷിന്റയും കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശി ഹരിദാസന്‍ മകള്‍ ദ്യാനൂര്‍ഹ്നാഗതിയുടെയും വിവാഹ ക്ഷണകത്തിലെ ദ്യാനൂര്‍ഹ്നാഗതി എന്ന പേരാണ് ഏവരെയും ഞെട്ടിക്കുന്നത്. അച്ചടി പിശകാണ് എന്ന് നിങ്ങള്‍ കരുതുമെങ്കിലും വധുവിന്റെ പേര് ഇങ്ങനെ തന്നെയാണ്.
ഈ പേരിന്റെ പിന്നിലെ അര്‍ത്ഥമെന്തെന്ന് ചോദിച്ചാൽ അറിയില്ല എന്ന് വധു മറുപടി പറയുമ്പോൾ, എതോ സംസ്‌കൃതം വാക്കാണ് എന്നു മാത്രം അറിയാമെന്ന് യുവതിയുടെ അച്ചൻ പറയുന്നു. പത്താം ക്ലാസ്‌വരെ ഈ പേര് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ശേഷം പേരുമായി പൊരുത്തപ്പെട്ടെന്നും ഈ പേരു കാരണം കേളേജിലോക്കെ താന്‍ താരമായെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം ഭാര്യയുടെ പേര് ഏറെ ഇഷ്ടമാണ് എന്നും വരന്‍ വിപീഷ് പറയുന്നു. പേര് മുഴുവനും വഴങ്ങാത്ത വീട്ടുകാരും നാട്ടുകാരുക്കെ ചുരുക്കി ദ്യാനൂ എന്നാണ് ഈ കുട്ടിയെ വിളിക്കുന്നത്.
Post Your Comments