Latest NewsNewsIndiaCrime

ഫേസ്ബുക്ക് പ്രണയം : കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നതിങ്ങനെ

ആന്ധ്രപ്രദേശ് : ഫേസ്ബുക്ക് പ്രണയം സാക്ഷാത്കരിക്കാന്‍ യുവതി ഭര്‍ത്താവിനോട് ചെയ്ത ക്രൂരത ഏവരെയും നടുക്കി. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പത്തു ദിവസം മുന്‍പാണ് യമാകാ ശങ്കര്‍ റാവുവെന്ന യുവാവ് അമ്മയുടെ കുടുംബത്തില്‍പെട്ട സരസ്വതിയെ വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച്ച റാവു കൊല്ലപ്പെട്ടു. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ സരസ്വതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിയ്ക്കാനാണ് ക്രൂരത കാട്ടിയതെന്ന് സരസ്വതി പൊലീസ് മുന്‍പാകെ മൊഴി നല്‍കി. കഴിഞ്ഞ ഒരു വര്‍ഷമായി സരസ്വതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശിവ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മറ്റൊരു വിവാഹത്തിലേക്ക് പോയ സരസ്വതി ആ ബന്ധത്തില്‍ തൃപ്തയായിരുന്നില്ലെന്നും പൊലീസിന് മൊഴി നല്‍കി.

സംഭവം നടന്നയന്ന്  രാത്രി ബൈക്കില്‍ വരുകയായിരുന്നു സരസ്വതിയും ഭര്‍ത്താവും. ഉടന്‍ വണ്ടി നിര്‍ത്തി പ്രാഥമിക ആവശ്യത്തിന് പോകണമെന്ന് സരസ്വതി ആവശ്യപ്പെടുകയും ഈ നേരത്ത് ഓട്ടോയിലെത്തിയ സംഘം റാവുവിനെ ഇരുമ്പ് കമ്പിക്ക് അടിച്ചു വീഴ്ത്തുകയുമായിരുന്നു. എന്നാല്‍ ഇതിനു ശേഷം തന്‌റെ ആഭരണങ്ങള്‍ വലിച്ചെറിഞ്ഞ് തന്നെയും ഭര്‍ത്താവിനെയും അജ്ഞാതര്‍ അക്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ സരസ്വതി ശ്രമിച്ചെങ്കിലും പൊലീസ് ചോദ്യംചെയ്യലില്‍ സത്യം പുറത്തു വരുകയായിരുന്നു. ശിവയോടൊപ്പം രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നെന്നാണ് സൂചന. പൊലീസ് കേസിന്‌റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button