ഇടുക്കി: ഒന്നരവയസ്സുകാരന്‍റെ മരണം കൊലപാതകം. കട്ടിലിൽ നിന്ന് വീണു പരിക്കേറ്റെന്ന പ്രചരണവുമായാണ് കുട്ടിയെ കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചത്. വഴിമധ്യേ കുട്ടി മരിച്ചു. മരണത്തില്‍ അസ്വാഭാവികത തോന്നിയതോടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു. കുട്ടി മരിച്ചത് ശ്വാസം മുട്ടിയാണന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്.
എന്നാൽ കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ റോളിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാവ് കോട്ടയം അയര്‍ക്കുന്നം നിരവേലില്‍ കുന്തം ചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളി (37) നെ പോലീസ് അറസ്റ്റ് ചെയ്തു. ജോയിയുടെയും റോളി യുടെയും രണ്ടാമത്തെ കുട്ടി അലക്‌സ് (ഒന്നര വയസ്സ്) ആണ് കൊല ചെയ്യപ്പെട്ടത്.
മാനസിക വിഭ്രാന്തിയുള്ള മാതാവ് നാളുകളായി ചികിത്സയിലായിരുന്നു. കൊലപാതകം നടന്ന സമയം പിതാവ് ജോയി വീട്ടിലുണ്ടായിരുന്നില്ല. സംശയംതോന്നിയ ജോയി പൊലീസിനെ സമീപിക്കുകയായിരുന്നു. ഉപ്പുതറ എസ് ഐ എസ്.കിരണ്‍ ആണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
Post Your Comments