KeralaLatest NewsNews

ഏജന്റ് ഇല്ല, നേരിട്ട് വാഹന റീടെസ്റ്റിനെത്തിയ ആള്‍ക്ക് ആര്‍ടിഒയുടെ വക ചീത്തവിളി

പറവൂര്‍: ഏജന്റുമാരില്ലാതെ വാഹന റജിസ്‌ട്രേഷനും റീ ടെസ്റ്റും പറവൂര്‍ ആര്‍ടി ഓഫീസില്‍ നടക്കുന്നില്ലെന്ന് പരാതി. ഏജന്റില്ലാതെ വാഹനം റീടെസ്റ്റ് ചെയ്യാന്‍ എത്തിയയാളെ ചീത്തവിളിക്കുന്ന ആര്‍ടിഒയുടെ ദൃശ്യങ്ങള്‍ പുറത്തെത്തി.

വാഹനം റീ ടെസ്റ്റ് ചെയ്യാന്‍ നേരിട്ടെത്തിയ പറവൂര്‍ സ്വദേശി സിയാദിനു നേരെ ജോയിന്റ് ആര്‍ടിഒ ബിജു ജെയിംസ് മോശമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. വാഹനം റീ ടെസ്റ്റ് നടത്തി തരണമെന്ന് ആവശ്യപ്പെട്ട സിയാദിനോട് ആര്‍ടിഒ കയര്‍ത്ത് സംസാരിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു.

റീ ടെസ്റ്റിന് നേരിട്ട് ഫീസടച്ച സിയാദിന്റെ വാഹനം ജോയിന്റ് ആര്‍ടിഒ പരിശോധിച്ചിരുന്നില്ല. ഇതില്‍ പരാതി നല്‍കിയതാണ് ബിജു ജെയിംസിനെ പ്രകോപിപ്പിച്ചതെന്നും തന്റെ വണ്ടി ഇനി റീ ടെസ്റ്റ് ചെയ്ത് നല്‍കരുതെന്ന് മറ്റ് എംവിഐമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും സിയാദ് പറഞ്ഞു.

സമയത്ത് തന്റെ വാഹനം റീ ടെസ്റ്റ് ചെയ്ത് നല്‍കാത്തതും ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തത് കാണിച്ച് മുഖ്യമന്ത്രിക്കും ഗാതാഗത മന്ത്രിക്കും പരാതി നല്‍കുമെന്ന് സിയാദ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button