ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ഉജ്ജ്വല്‍ പദ്ധതി നടപ്പാക്കിയതിനാണിത്. രാജ്യത്ത് പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയാണ് ഉജ്ജ്വല്‍. ലോകത്ത് ഒരു രാജ്യത്തും വിഭാവനം ചെയ്യാത്ത പദ്ധതിയായാണ് ലോകാരോഗ്യ സംഘടന ഉജ്ജ്വലിനെ വിലയിരുത്തുന്നത്.
മൂന്ന് വര്‍ഷത്തില്‍ അഞ്ചു കോടി പേര്‍ക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി രണ്ടു വര്‍ഷത്തില്‍ തന്നെ മൂന്നു കോടി എഴുപത് ലക്ഷം പേര്‍ക്ക് ലഭ്യമാക്കി. ഗ്രാമങ്ങളില്‍ പുക ശ്വസിച്ച് വിവിധ രോഗം ബാധിച്ച സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനു പ്രാധാന്യം നല്‍കിയാണ് പ്രധാനമന്ത്രി മോദി പ്രൈമിനിസ്റ്റേഴ്‌സ് ഉജ്ജ്വല യോജന പദ്ധതിക്ക് തുടക്കമിട്ടത്.
രണ്ടു വര്‍ഷം മുമ്പ് 2016 മെയ് ഒന്നിനാണ് യുപിയിലെ ബലിയ ജില്ലയില്‍ നരേന്ദ്രമോദി ഉജ്ജ്വല പദ്ധതി ഉദ്ഘാടനം ചെയ്തത്. മൂന്നു വര്‍ഷത്തിനകം ദാരിദ്ര രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതകം ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒരു കണക്ഷന് 1600 രൂപ വീതമാണ് ചിലവ് കണക്കാക്കിയത്.
അന്തരീക്ഷ മലിനീകരണം തടയാന്‍ മോദി നടപ്പാക്കിയ ഏറ്റവും ബൃഹത്തായ പദ്ധതിയാണിതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘രാജ്യങ്ങള്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ ഓരോരോ പദ്ധതികള്‍ നടപ്പിലാക്കുന്നു. ഉദാഹരണത്തിന് രണ്ടു വര്‍ഷത്തിനകം ഇന്ത്യയില്‍, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരം, ദാരിദ്ര്യരേഖയ്ക്ക് താഴെക്കഴിയുന്ന 3.7 കോടി സ്ത്രീകള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കി അവരെ വീട്ടാവശ്യത്തിന് ശുദ്ധ ഇന്ധനം ഉപയോഗിക്കാന്‍ സഹായിക്കുന്നു’, റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments