KeralaLatest NewsNewsIndia

ബാർ കോഴക്കേസ് ; യുഡിഫ് സർക്കാർ ചെലവിട്ടത് കോടികൾ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ യുഡിഫ് സർക്കാർ ചെലവിട്ടത് 2 കോടി 70 ലക്ഷം രൂപ. കപിൽ സിബലിന്റെ രണ്ട് സിറ്റിംഗിന് മാത്രം നൽകിയത് 35ലക്ഷം രൂപ വീതം. 2015ലാണ് കപിൽ സിബൽ ഹൈക്കോടതിയിൽ ഹാജരായത്.

ALSO READ: ബാർ കോഴക്കേസ് ; വിജിലൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ

പൂട്ടിയ ബാറുകൾ തുറക്കാൻ മന്ത്രിയായിരിക്കെ കെ.എം. മാണിക്ക് ഒരുകോടി രൂപ കോഴ നൽകിയെന്ന ബിജു രമേശിന്റെ ആരോപണത്തിലാണു 2014 ഡിസംബറിൽ മാണിയെ പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. മാണിക്കെതിരെ സഹചര്യത്തെളിവുണ്ടെന്ന് അന്നത്തെ എസ്പി: ആർ.സുകേശൻ നിലപാടെടുത്തു. എന്നാൽ കേസ് വേണ്ടെന്ന്, നിയമോപദേശം നൽകിയ എഡിജിപി: ഷെയ്ക്ക് ദർബേശ് സാഹിബും നിലപാടെടുത്തു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2015 ജൂലൈയിൽ കോടതിയിൽ റിപ്പോർട്ട് നൽകി.

എന്നാൽ തുടരന്വേഷണമാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദൻ അടക്കം 11 പേർ കോടതിയിലെത്തി. ഇതോടെ തുടരന്വേഷണത്തിനു കോടതി നിർദേശിച്ചു. കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button