Latest NewsKeralaNews

അക്രമത്തിന്റെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർക്ക് ക്രൂരമർദ്ദനം

മലപ്പുറം : അക്രമം നടന്നതിന്റെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർക്ക് ക്രൂരമർദ്ദനം . ജില്ലാ കാര്യാലയത്തിനു നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞതിൽ പ്രതിഷേധിച്ച് ആർഎസ്‌എസ് നടത്തിയ പ്രകടനത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ച ഫൊട്ടോഗ്രഫറെ പ്രസ് ക്ലബിനകത്തു കയറിയാണ് അക്രമികൾ മർദ്ദിച്ചത്. ചന്ദ്രിക ഫോട്ടോഫോട്ടോഗ്രാഫർ ഫുവാദിനാണു മർദനമേറ്റത്.

അക്രമികൾ ഫുവാദിന്റെ ക്യാമറയും മൊബൈൽ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തി. പ്രതിഷേധ പ്രകടനത്തിനരികിലൂടെ പോയ ബൈക്കുകൾ പ്രവർത്തകർ തടയുന്നതിന്റെ ചിത്രം പ്രസ് ക്ലബിൽ നിന്നു പകർത്തിയതിൽ പ്രതിഷേധിച്ചായിരുന്നു അതിക്രമം. ഇതിനിടെ ഫുആദിനെ മര്‍ദിച്ച്‌ താഴെയിടുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പ്രസ്‌ക്ലബ്ബിലെ രണ്ട് കസേരകളും നശിപ്പിച്ചിട്ടുണ്ട്. ഫുവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ ബൈക്ക് യാത്രക്കാരന്‍ അബ്ദുല്ല ഫവാസും ആശുപത്രിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button