കോഴിക്കോട്: പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു. ബോംബേറ് കേസില്‍ പ്രതിയായ സുധാകരനെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മോചിപ്പിച്ചത്. സംഭവത്തില്‍ 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് പേരാമ്പ്രയിലാണു സംഭവം. പോലീസ് ജീപ്പില്‍ കയറ്റിയ സുധാകരനെ പ്രവര്‍ത്തകര്‍ ജീപ്പില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് ആരോപണം. എഎസ്ഐയും പോലീസുകാരുമാണ് ഈ സമയം ജീപ്പിലുണ്ടായിരുന്നത്.
Post Your Comments