Latest NewsKeralaNewsIndiaInternationalGulf

സിവിൽ സർവീസ്; മലയാളിക്ക് അഭിമാനിക്കാൻ കടൽ കടന്നൊരു പൊൻതിളക്കം

ദുബായ്: സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ മലയാളിക്ക് അഭിമാനിക്കാൻ ദുബായിലും ഉണ്ടായി ഒരു വിജയത്തിളക്കം.ഡോ. മെൽവിൻ വർഗീസ് എന്ന ഗൾഫ് മലയാളി ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് 292-ാം റാങ്ക് കരസ്തമാക്കി. ചെങ്ങന്നൂർ സ്വദേശികളായ ഡോ. ഷിബു, ജിനിത ദമ്പതികളുടെ മകനാണ് മെൽവിൻ.

also read: സിവിൽ സർവീസ് ഹൈടെക്ക് കോപ്പിയടി: രണ്ടുപേർ അറസ്റ്റിൽ

അൽ ഐൻ ജൂനിയേഴ്സ് സ്‌കൂളിൽ കെജി ഒന്നുമുതൽ മൂന്നാം ക്ലാസ് വരെ പഠിച്ച മെൽവിൻ പത്തുവരെ ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിൽ പഠിച്ചു. 11, 12 ക്ലാസുകൾ ബെംഗളൂരുവിലെ ഡൽഹി പബ്ലിക് സ്കൂളിലായിരുന്നു. മൈസൂരൂ ഗവൺമെന്റ് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് കരസ്തമാക്കി.
ഐഎഎസ് തന്നെ ലക്ഷ്യമിടുന്നതിനാൽ അടുത്തവർഷം വീണ്ടും പരീക്ഷ എഴുതി ഉയർന്ന റാങ്ക് കരസ്തമാക്കാനാണ് മെൽവിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button