Latest NewsNews

ദുബായില്‍ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു: മരിച്ചത് തലശ്ശേരി സ്വദേശി

ദുബായ്: ദുബായ് കറാമയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു.

ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ നിധിൻ ദാസ് (24) ആണ് ഇന്ന് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം നിറമരുതൂർ ശാന്തി ന​ഗർ സ്വദേശി യാക്കൂബ് അബ്ദുള്ള (42) അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

ബർ ദുബായ് അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായിരുന്നു യാക്കൂബ്. വിസിറ്റ് വിസയിൽ ജോലി അന്വേഷിച്ച് ദുബായിൽ എത്തിയതായിരുന്നു നിധിൻ. അപകടത്തില്‍ ഒട്ടേറെ മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എട്ട് പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിനുസമീപം ബിൻഹൈദർ ബിൽഡിങ്ങിലാണ് അപകടം നടന്നത്. 12.20 ഓടെ വാതകചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button