
ബംഗളൂരു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ദിരാ നഗർ എച്ച്എഎൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തൽ കുളത്തിലേക്ക് ഇന്നലെ വൈകീട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
രണ്ടുമാസം മുൻപാണ് അക്കാദമിയിലെ സ്വിമ്മിങ്ങ് കോച്ചായി അരുൺ ജോലിക്ക് ചേർന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments