CinemaLatest NewsMovie SongsEntertainment

സീസണ്‍2 വിവാഹം കഴിഞ്ഞിട്ട്; ഷോയുടെ രണ്ടാംഭാഗത്തെക്കുറിച്ച് വിശാല്‍

തുടക്കം മുതല്‍ വിവാദത്തിലായിരുന്ന റിയാലിറ്റി ഷോ ആയിരുന്നു ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ. ഷോ അവസാനിച്ചെങ്കിലും വിവാദങ്ങള്‍ക്ക് കുറവില്ല. അവസാന റൌണ്ടിലെ മൂന്നു മത്സരാര്‍ത്ഥികളെയും നിരാശപ്പെടുത്തി വധുവിനെ തിരഞ്ഞെടുക്കാതെ ഷോ അവസാനിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോള്‍ സുഹൃത്ത് വിശാല്‍ ആര്യയെ ട്രോളിയതാണ് വാര്‍ത്ത.

എങ്കവീട്ടു മാപ്പിളൈയില്‍ അതിഥിയായി വിശാല്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ ഷോയുടെ വിശ്വസനീയത സംബന്ധിച്ച ചോദ്യങ്ങള്‍ താരത്തിനു നേര്‍ക്കും ഉയരുന്നുണ്ട്. വിശാലിന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ചന്ദ്രമൗലി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ അത്തരത്തില്‍ ഒരു ചോദ്യം നേരിടേണ്ടി വന്നപ്പോഴാണ് വിശാല്‍ ആര്യയെ വിമര്‍ശിച്ചത്. ഷോയുടെ രണ്ടാംഭാഗത്തെ സംബന്ധിച്ചായിരുന്നു വിശാല്‍ ചോദ്യം നേരിട്ടത്.

”സീസണ്‍ 2 കല്യാണം കഴിച്ചിട്ട് ആരംഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഷോ സത്യസന്ധമായിരുന്നുവോ അല്ലെങ്കില്‍ മറ്റുള്ളവരെ കബളിപ്പിക്കുന്നതായിരുന്നോ എന്നൊന്നും എനിക്കറിയല്ല. ആര്യയുടെ മനസ്സില്‍ എത്രത്തോളം സത്യമുണ്ടായിരുന്നു എന്നും എനിക്കറിയില്ല. അതിന് ഉത്തരം പറയേണ്ടത് ആര്യയാണ്. ഞാന്‍ അല്ല.”

ആര്യയെ പിന്തുണച്ച്‌ അടുത്ത സുഹൃത്തുക്കളായ സംഗീതയും വരലക്ഷ്മിയും സംസാരിക്കുന്ന അവസരത്തില്‍ വ്യത്യസ്തമായ നിലപാടാണ് വിശാല്‍ സ്വീകരിച്ചിരിക്കുന്നത്. ഷോയില്‍ അതിഥിയായി വന്ന അവസരത്തില്‍ വിശാലും സീസണ്‍ 2 വിലൂടെ വധുവിനെ കണ്ടെത്തണമെന്ന് ആര്യ ആവശ്യപ്പെട്ടിരുന്നു. ഇതെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ തനിക്ക് സമയമില്ല എന്നായിരുന്നു വിശാലിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button