തിരുവനന്തപുരം: ദീപക് ശങ്കരനാരയണനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ബിജെപിക്കെതിരെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഡിജിപിക്ക് ബിജെപി നല്‍കിയ പരാതിയിന്മേലാണ് നടപടി. ഐപിസി 153(A),(B) വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചു.
ഇയാൾക്കെതിരെ രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുക, മതസ്പര്‍ദ്ധ വളര്‍ത്തുക, വര്‍ഗ്ഗീയ കലാപത്തിന് ഇടയാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ദീപക്കിന് 5 വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്.
ദീപക്കിനെതിരെയുള്ള കേസ് ഐടി ആക്ട് ഒഴിവാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ളതാണ്. ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കശ്മീരിലെ കത്വയില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികരണം എന്ന നിലയിലായിരുന്നു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഇത് പിന്‍വലിക്കുകയും താന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തിലല്ല കുറിപ്പ് വ്യാഖ്യാനിക്കപ്പെട്ടതെന്നും ആതിനാല്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
Post Your Comments