KeralaLatest NewsNews

ബിജെപിക്ക് വോട്ട് ചെയ്തവരെ കൊല്ലണമെന്ന് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: ഹിന്ദു ഭീകരവാദത്തിന് വോട്ടുചെയ്ത ആ 31 ശതമാനത്തിനെ സെക്കന്‍ഡ് വേള്‍ഡ് വാര്‍ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച്‌ കൊന്നിട്ടായാലും നീതി പുലരണമെന്നും ബിജെപിക്ക് വോട്ട് ചെയ്തവരെ കൊല്ലണമെന്നും പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തു. ഐപിസി പ്രകാരമാണ് കേസ്.

ബിജെപിയുടെ മീഡിയാ സെല്‍ കണ്‍വീനര്‍ സന്ദീപ് നല്‍കിയ പരാതിയിലാണ് നടപടി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന പരമാര്‍ശം ആയതു കൊണ്ടാണ് ഐപിസി പ്രകാരം കേസെടുക്കുന്നത്. ഐടി ആക്‌ട് ചുമത്തിയതുമില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സിപിഎമ്മിന്റെ ദീപക്കിനെതിരെ കേസെടുത്തത്. അഞ്ച് കൊല്ലം വരെ തടവ് കിട്ടാവുന്ന ഐപിസിയിലെ 153 എബി വകുപ്പുകള്‍ പ്രകാരമാണ് കേസ്.നിയമവിരുദ്ധമായി ഒന്നും ദീപക് ചെയ്തില്ലെന്ന ന്യായീകരണവുമായി ധനമന്ത്രി തോമസ് ഐസകും ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

ഈ കേസിൽ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് വിടാനും സാധ്യതയുണ്ട്. വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ പേരില്‍ സംഘപരിവാറുമായി നേരത്തെ ബന്ധമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ അതേ രീതിയില്‍ തന്നെ ദീപക്കിനെതിരായ കേസും അന്വേഷിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചിരിക്കുന്നത്.കത്വ പെണ്‍കുട്ടിയെ അധിക്ഷേപിച്ച്‌ കമന്റിട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെതിരെ ജനരോഷമുയര്‍ന്നതിന് സമാനമായി ദീപക് ജോലി ചെയ്യുന്ന എച്ച്‌.പി ഇന്ത്യയുടെ ഫേസ്‌ബുക്ക് പേജിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

ദീപക്കിനെ പിന്തുണച്ച അദ്ധ്യാപിക ദീപ നിശാന്തിനെതിരെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം ഉണ്ടായി. ഇതോടെ ദീപക്കിനെ ഒരാഴ്ചത്തേക്ക് കമ്പനി മാറ്റി നിര്‍ത്തുകയും ചെയ്തു. സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായണന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരയണന്‍ വിശദീകരിച്ചിരുന്നെങ്കിലും ഇതൊന്നും പോലീസ് മുഖവിലക്കെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button