പാലാൻപ്പൂർ: മകളുടെ കല്യാണത്തിനൊപ്പം ഏഴു ദളിത് പെൺകുട്ടികളുടെ വിവാഹംകൂടി നടത്തി പിതാവ് മാതൃകയാകുന്നു. ഗുജറാത്തിലെ പത്തനിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള അജിമ ഗ്രാമത്തിൽ ഇന്നലെയാണ് വിവാഹ ചടങ്ങ് നടന്നത് .
അമൃത് ദേശായി എന്നയാളാണ് ദളിത് പെൺകുട്ടികൾക്ക് ജീവിതം ലഭിക്കാൻ വഴിയൊരുക്കിയത് . മൂവായിരത്തിലധികം പേർ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. പെൺകുട്ടികൾക്ക് വേണ്ട വിവാഹവസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം അമൃത് ദേശായിയാണ് നൽകിയത്.
ഒരു സാമൂഹ്യ സേവനം എന്നതിനപ്പുറം ഇവിടെ നിലനിൽക്കുന്ന ജാതീയത ഇല്ലാതാക്കാനാണ് താൻ ഇത്തരത്തിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അമൃത് ദേശായി പറഞ്ഞു. സ്വന്തം പ്രവർത്തികൾക്ക് നാട്ടുകാരുടെ പിന്തുണയും ഉണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള ദളിത് സമുദായക്കാരെ സംബന്ധിച്ചുള്ള സാമൂഹിക തിന്മയും നിസ്വാർത്ഥവുമായ മനോഭാവം തുടച്ചുനീക്കാനുള്ള ഞങ്ങളുടെ പദ്ധതിയായിരുന്നു ഇതെന്നും ദേശായി പറഞ്ഞു.
Post Your Comments