കണ്ണൂര്‍: പിണറായി കൂട്ടക്കൊലയിലേക്ക് സൗമ്യയെ നയിച്ചത് സെക്സ് മാഫിയയെന്ന് സംശയം. അമ്മക്കൊപ്പം കശുവണ്ടി കമ്പനിയിൽജോലിക്കെത്തിയ സൗമ്യ നന്നായി ജോലി ചെയ്യുകയും ദിവസവും ജോലിക്ക് വരുന്ന ശീലവും ആയിരുന്നു. പിണറായിയിലെ സാധാരണക്കാരിയായ സൗമ്യ തന്റെ കുടുംബത്തെ തന്നെ ഇല്ലായ്മ ചെയ്ത സംഭവം ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. കൊല്ലത്തു നിന്നും കശുവണ്ടി കമ്പനിയിൽ ജോലിക്കു വന്ന സുന്ദരനായ കിഷോറിൽ സൗമ്യക്ക് അഭിനിവേശം ജനിച്ചു .അതോടെ സൗമ്യയുടെ മട്ടും ഭാവവും മാറി.
പടന്നക്കരയിലെ ഗ്രാമീണ പെണ്‍കൊടിക്ക് പരിഷ്‌ക്കാരം തലക്കു പിടിച്ചു. ആഡംബര വസ്ത്രവും മുഖം മോടി കൂട്ടലും പതിവായി. ഇത് കിഷോറിലും പ്രണയം മൊട്ടിട്ടു. ഫാക്ടറിയിലെ കോണുകളില്‍ ഇരുവരും സന്ധിക്കലും തുടങ്ങി. പ്രണയം വളര്‍ന്ന് തലശ്ശേരിയിലെ സിനിമാ ശാലകളിലും കടപ്പുറത്തുമെല്ലാം അവര്‍ വിലസി. അങ്ങിനെയാണ് കിഷോറുമായി സൗമ്യ ഒന്നിച്ചു ജീവിതം ആരംഭിച്ചത്. നിയമാനുസൃത വിവാഹത്തിന്റെ ഗൗരവമൊന്നും അറിയാത്ത സൗമ്യ തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കളെന്ന് ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു.
സൗമ്യയുടെ വീട്ടിൽ കിഷോർ താമസിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് ആദ്യകുഞ്ഞ് പിറന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുഞ്ഞിന്റെ പിതൃത്വത്തില്‍ കിഷോര്‍ സംശയം പ്രകടിപ്പിച്ചു. ക്രൂരമായി പീഡിപ്പിക്കുകയും പരസ്പരം വഴക്കും പതിവായി. ഇതിനെ തുടർന്ന് നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് കിഷോര്‍ പറഞ്ഞു. അതിന് സമ്മതിച്ച സൗമ്യ ഗ്ലാസില്‍ ഒഴിച്ചു തന്ന വിഷം ഒരു കവിള്‍ വായിലാക്കി. എന്നാല്‍ ഉടന്‍ തന്നെ ബാക്കി വിഷം കിഷോര്‍ മറിച്ചുകളഞ്ഞു. വിഷബാധയേറ്റ സൗമ്യയെ ആശുപത്രിയിലാക്കിയ ശേഷം അയാള്‍ രക്ഷപ്പെടുകയും ചെയ്തു. അതിനിടെ സൗമ്യ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു.
കശുവണ്ടി ഫാക്ടറിയിലെ വരുമാനം കൊണ്ട് ജീവിക്കാനാവാത്ത അവസ്ഥയായി. കിഷോറിനോടുള്ള പ്രതികാരം മനസ്സില്‍ വളര്‍ത്തിയ സൗമ്യ എങ്ങിനെയെങ്കിലും ജീവിക്കണമെന്ന് ഉറപ്പിച്ചു. അതിനു തേടിയ വളഞ്ഞ വഴിയായിരുന്നു അവിഹിത ബന്ധത്തിലൂടെ പണം സമ്പാദിക്കുക എന്നത്. ആയിടക്കാണ് തലശ്ശേരിയില്‍ വെച്ച് ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീയെ കണ്ടുമുട്ടിയത്. ഇത് സൗമ്യയുടെ ജീവിതം മാറ്റി മറിച്ചു. ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസായിരുന്നു. ഇരിട്ടിയില്‍ അവരുടെ വീട് കേന്ദ്രീകരിച്ച് സൗമ്യ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടു. നല്ല വരുമാനവും ലഭിച്ചു തുടങ്ങി.
വിലപേശി കാമുകന്മാരില്‍ നിന്നും വന്‍തുകകള്‍ ഈടാക്കി. ഇരിട്ടിയിലെ ഇടപാടിന് ആലീസിന് പങ്ക് നല്‍കണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയില്‍ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടില്‍ ആളുകളെ ക്ഷണിച്ചു വരുത്തി. പതിനാറ് വയസ്സുകാരന്‍ മുതല്‍ അറുപത് കാരന്‍ വരെ സൗമ്യയുടെ ഇടപാടുകാരായി. 16 കാരനുമായി അടുപ്പം കൂടുതലുണ്ടായിരുന്നു, ആ അടുപ്പം ഇപ്പോഴും തുടരുകയും ചെയ്തിരുന്നു. വഴി വിട്ട ജീവിതത്തെ എതിര്‍ത്ത അച്ഛനെയും അമ്മയേയും കൊലപ്പെടുത്താനും മൂത്ത മകള്‍ ഐശ്വര്യ അവിഹിതം നേരിട്ട് കണ്ടതോടെ അവളെ വകവരുത്താനും തീരുമാനിക്കുകയായിരുന്നു.
ബന്ധം വഷളാകുന്നതു വരെ താന്‍ ആരുമായും ശരീരം പങ്കിട്ടില്ലെന്ന് സൗമ്യ ആവര്‍ത്തിച്ചു പറയുന്നു. എല്ലാറ്റിനും കാരണക്കാരന്‍ ഭര്‍ത്താവായ കിഷോര്‍ തന്നെയെന്നും രണ്ടു മക്കളും അയാളുടേത് തന്നെയെന്നുമുള്ള ചിന്തയും പ്രതികാരത്തിന് വഴിമാറി. അതെ സമയം സൗമ്യക്ക് സാമ്പത്തികമായി സഹായം ലഭിക്കുന്ന ചില സ്രോതസ്സുകളുണ്ട്. പക്ഷേ അവരെ കേസില്‍ കുടുക്കാനുള്ള തെളിവുകളൊന്നും ഇതുവരേയും പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസ് നിരീക്ഷണത്തിലുള്ള മൂന്ന് പേരെ കുറിച്ചു പോലും വഴി വിട്ടൊന്നും പറയാന്‍ ഇതുവരേയും സൗമ്യ മുതിര്‍ന്നിട്ടില്ല.
പൊലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടിയ സൗമ്യയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പിണറായിയില്‍ അച്ഛനും അമ്മയും മകളും ഉള്‍പ്പെടെയുള്ളവരെ കൊന്നത് താന്‍ ഒറ്റയ്ക്കാണെന്ന് സൗമ്യ മൊഴി നല്‍കുമ്പോഴും അത്യപൂര്‍വ കൂട്ടക്കൊലയ്ക്കു പിന്നിലെ ബുദ്ധികേന്ദ്രം കാമുകനെന്നാണ് സൂചന. ഐശ്വര്യയെ കൊലപ്പെടുത്താന്‍ സൗമ്യയെ പ്രേരിപ്പിച്ചത് ഈ കാമുകനാണ് എന്നാണ് സംശയം. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുന്‍പ് രാത്രിയില്‍ ഉറക്കമുണര്‍ന്ന ഐശ്വര്യ നഗ്‌നയായി കിടക്കുന്ന തനിക്കൊപ്പം രണ്ട് യുവാക്കളെ കണ്ട് നിലവിളിച്ചു.
അവിഹിതം കണ്ട് നിലവിളിച്ച കുട്ടിയെ കൊന്നുകളായാന്‍ ഉപദേശിച്ചത് അന്ന് ഒപ്പമുണ്ടായിരുന്ന യുവാവാണ്. എന്നാൽ എലിവിഷം വാങ്ങി നൽകിയത് ഇയാളല്ല എന്നും സൗമ്യ മൊഴി നൽകി. എല്ലാം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്ന സൗമ്യയുടെ മൊഴി ഇഷ്ടക്കാരനെ രക്ഷിക്കാനുള്ള അടവാണെന്ന് പൊലീസ് സംശയിക്കുന്നു. സാമ്പത്തികമായി ഭദ്രതയില്ലാത്ത കുടുംബത്തിലെ സ്വന്തമായി വരുമാനമൊന്നും ഇല്ലാതിരുന്ന സൗമ്യയുടെ ജീവിതം ആര്‍ഭാടം നിറഞ്ഞതായിരുന്നു. ഇത് വഴിവിട്ട ജീവിതത്തിലൂടെ സമ്പാദിച്ചതാണെന്നും പൊലീസ് പറയുന്നു.
Post Your Comments