കണ്ണൂർ: പിണറായിയിൽ കൂട്ടക്കൊല കേസ് പ്രതി സൗമ്യയിൽ നിന്ന് വെളിപ്പെട്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ. സൗമ്യയുടെ അവിഹിത ബന്ധത്തിൽ ഇടപാടുകാരായിരുന്നത് കൗമാരക്കാർ മുതൽ വിവിധ പ്രായത്തിലുള്ളവർ. ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേയ്‌ക്കെത്തി അനാശാസ്യത്തിലേയ്ക്ക് തിരിഞ്ഞപ്പോള്‍ ആദ്യം ബന്ധപ്പെട്ടത് ഒരു പതിനാറുകാരനുമായായിരുന്നു, ഇയാളുമായുള്ള ബന്ധം ഇപ്പോഴും തുടർന്നിരുന്നതായും സൗമ്യ പറഞ്ഞു. ഈ ബന്ധത്തിൽ നിന്ന് പിന്തിരിയാനാവാത്തവിധം ഇവർ അടുത്തിരുന്നതായും മൊഴി നൽകിയിട്ടുണ്ട്.
പത്തുവർഷത്തിനു മുൻപ് മുതൽ ഉള്ള ഈ ബന്ധം ഇപ്പോഴും തീവ്രമായി തുടരുന്നു. ഇത് കൂടാതെ ഇത്തരത്തില്‍ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരിക്കൽ രണ്ടു യുവാക്കൾക്കൊപ്പം തന്നെ യാദൃശ്ചികമായി മകൾ റൂമിൽ ലൈറ്റ് ഇട്ടപ്പോൾ കാണുകയും വിവരം അമ്മയോട് പറയുകയും ചെയ്തു. ഇതാണ് മകളെ ഇല്ലാതാക്കാൻ കാരണമായത്. ‘അമ്മ തന്നെ ശാസിക്കുകയും കുറിച്ച് മറ്റുള്ളവരോട് മോശം പറഞ്ഞതാണ് അമ്മയെ കൊലപ്പെടുത്താൻ കാരണമായത്. അമ്മയ്ക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി. ഛര്‍ദ്ദിച്ചപ്പോള്‍ തലശ്ശേരിയിലെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വെച്ച് മരിച്ചു. ആരും സംശയിക്കാതിരുന്നത് കൊണ്ടാണ് പിതാവിനെ കൊല്ലാന്‍ തീരുമാനിച്ചത്.
ചൂടുള്ള രസത്തിലാണ് എലിവിഷം കലക്കി പിതാവിന് നല്‍കിയത്. താൻ ദാരിദ്രത്തെ തുടര്‍ന്ന് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കുകയും ഇക്കാര്യത്തെ എതിര്‍ത്ത വീട്ടുകാരെ ഇല്ലാതാക്കുകയുമായിരുന്നു ചെയ്തതെന്നും ഇവർ പറഞ്ഞു. വീട്ടില്‍ വലിയ ബുദ്ധിമുട്ടായിരുന്നെന്ന് സൗമ്യ പോലീസിനോട് പറഞ്ഞു.അച്ഛന് പണിക്കു പോകാനാകാത്ത സ്ഥിതിയായി. അമ്മ കൂലിപ്പണിക്കു പോയെങ്കിലും പിന്നീട് അതിനും പറ്റാതായി. കുടുംബത്തിന്റെ ഭാരം തന്റെ തലയില്‍ മാത്രമായി. കശുവണ്ടിക്കമ്പനിയിലെ തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കാന്‍ ഏറെ പ്രയാസപ്പെട്ടു.
ഇവിടെനിന്ന് പരിചയപ്പെട്ട ഒരു സ്ത്രീയാണ് ചില പുരുഷന്മാരുടെ അരികിലെത്തിച്ചത്. പണം കിട്ടിയതിനാല്‍ അതില്‍പ്പെട്ടുപോയിയെന്നും , ഓരോ കൊലപാതകവും എങ്ങനെയാണു ചെയ്തതെന്നും സൗമ്യ വിശദീകരിച്ചു. രണ്ടു പായ്ക്കറ്റ് എലിവിഷമാണ് കൊലപാതകത്തിനായി ശേഖരിച്ചത്. മരണങ്ങളില്‍ സംശയം തോന്നാതിരിക്കാനാണ് കുടിവെള്ളത്തില്‍ അമോണിയം കലര്‍ന്നതായി പ്രചരിപ്പിച്ചതെന്നും ഇവർ പോലീസിനോട് പറഞ്ഞു.
Post Your Comments