Latest NewsIndiaNews

കത്വ സംഭവത്തിന് സമാനമാണ് തന്റെ അവസ്ഥയെന്ന് മുഹമ്മദ് ഷമിയുടെ ഭാര്യ

കൊൽക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയും ഭാര്യയും തമ്മിലുള്ള കേസ് നിലനിൽക്കെ മറ്റൊരു വെളിപ്പെടുത്തലുമായി ഭാര്യ ഹസിൻ ജഹാൻ. തന്റെ കേസ് കത്വ സംഭവത്തിന് സമാനമാണെന്നാണ് അവർ ആരോപിക്കുന്നത്. മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനവും പരസ്ത്രീ ബന്ധവും ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ആരോപണം.

മയക്കുമരുന്ന് നൽകി എട്ടു ദിവസം തുടർച്ചയായി ബലാത്സംഗം ചെയ്തു കൊന്ന ആ പെൺകുട്ടി അനുഭവിച്ചതിനു തുല്യമാണ് താൻ അനുഭവിച്ച വേദനയെന്ന് അവർ പറയുന്നു. കത്വ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 23 ന് കൊൽക്കത്തയിൽ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ജഹാൻ ഈ പ്രസ്താവനകൾ നടത്തിയത്.

read also: വധഭീഷണി മുഴക്കിയ നിസാമിനെതിരെ കേസെടുക്കാതെ നാടകം; മുഹമ്മദ് നിഷാമിന്റെ കേസില്‍ വഴിവിട്ട് സഹായിച്ച് വനിതാ എസ് ഐ

കൂടാതെ ഷാമിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുംതന്നെ ബലാത്സംഗം ചെയ്തു തന്നെ കൊന്ന് കാട്ടിൽ ഉപേക്ഷിക്കാൻ പദ്ധിതി ഇട്ടിരുന്നതായും അവർ പറഞ്ഞു. ഏതാണ്ട് രണ്ടുമാസമാണ് താൻ ഇതിനെതിരെ പൊരുതിയത്. എന്നാൽ മുഹമ്മദ് ഷാമിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഈ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button