ബെംഗളൂരു: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ മുഹമ്മദ് നിഷാമിന്റെ കേസില്‍ വഴിവിട്ട് സഹായിച്ച വനിതാ എസ് ഐയുടെ ശമ്പളവര്‍ധന തടഞ്ഞ നടപടി സര്‍ക്കാര്‍ ശരിവച്ചു. കൊലപാതകശ്രമം, അശ്രദ്ധമായി വാഹനമോടിക്കല്‍, മനഃപൂര്‍വമായി പരുക്കേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ കാത്യായനി മനഃപൂര്‍വം ഒഴിവാക്കിയെന്നാണ് ആരോപണം.2015ല്‍ ഇവരുടെടെ ശമ്പളവര്‍ധന വകുപ്പുതല അച്ചടക്കസമിതി ഒരു വര്‍ഷത്തേക്കു തടഞ്ഞിരുന്നു.
2014 ഡിസംബര്‍ 22ന് നടന്ന സംഭവത്തിലായിരുന്നു കബണ്‍ പാര്‍ക്ക് പൊലീസ് എസ്‌ഐ കാത്യായനി അല്‍വഹദിനെതിരായ പൊലീസ് അച്ചടക്കസമിതിയുടെ നടപടിയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പിന്നീടു ചന്ദ്രബോസ് വധവുമായി ബന്ധപ്പെട്ടു നിഷാമിനെതിരെ വന്ന വാര്‍ത്തകള്‍ കണ്ട് ആളെ തിരിച്ചറിഞ്ഞ സുമന്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നു ബെംഗളൂരു പൊലീസ് നിഷാമിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ബെംഗളൂരു സ്വദേശി നല്‍കിയ മറ്റൊരു പരാതിയില്‍ പ്രധാന വകുപ്പുകള്‍ ചുമത്തിയില്ലെന്ന ആരോപണത്തിലാണ് സര്‍ക്കാരിന്റെ നടപടി. എന്‍. സുമന്‍ റോഡ്ഡാം എന്ന മല്യ റോഡ് നിവാസിയായ സോഫ്ട്വെയര്‍ എന്‍ജിനീയറെ നിഷാം വധഭീഷണി മുഴക്കിയെന്നാണു പരാതി. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ തയാറായില്ല.
Post Your Comments