
ദുബായ്: വാണിജ്യപരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി വനിതാ ടെസ്റ്റ് മത്സരങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി ഐസിസി. വനിതാ ക്രിക്കറ്റിന് വേണ്ടത്ര നിലവാരം പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നും, ടെലിവിഷന്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പോന്ന പ്രകടനം ടീമുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നുമാണ് ഐസിസി വാദിക്കുന്നത്.
Read Also: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യവും, മൊബൈലും, മയക്കുമരുന്നും എത്തുന്നത് ആകാശം വഴി
വനിതാ ടെസ്റ്റ് നിര്‍ത്തലാക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ജൂണില്‍ തന്നെ ചര്‍ച്ച സജീവമായിരുന്നതായാണ് സൂചന. നിര്‍ദ്ദേശം നിലവില്‍ വരികയാണെങ്കില്‍ ഏകദിനങ്ങളും ട്വന്റി20യും മാത്രമായിരിക്കും ഇനി ഉണ്ടാകുക. വനിതാ ക്രിക്കറ്റ് പുരോഗതി ആര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് തിരിച്ചടിയായി ഐസിസിയുടെ ഈ തീരുമാനം. അതേസമയം മറ്റുള്ളവരെ അപേക്ഷിച്ച് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കാണ് പുതിയ തീരുമാനം കനത്ത തിരിച്ചടി നല്‍കുക.
Post Your Comments