Latest NewsYouthMenWomenLife StyleHealth & Fitness

ലൈംഗികജീവിതം സന്തോഷകരമാക്കാൻ ഇവ ഒഴിവാക്കുക

ദാമ്പത്യ ജീവിതം മനോഹരമാക്കുന്നതിൽ ലൈംഗിക ബന്ധത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. മാനസിക അടുപ്പം പോലെ തന്നെ പരസ്പ്പരം മനസിലാക്കിയുള്ള ശാരീരികെ അടുപ്പത്തിനും പ്രാധാന്യമുണ്ട്. എന്നാൽ തിരക്കുപിടിച്ച് പായുന്ന ഈ വേളയിൽ പല ദമ്പതികളെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ലൈംഗികജീവിതത്തിലെ താളപ്പിഴകള്‍. ഇതിലെ സ്വരക്കേടുകള്‍ പലപ്പോഴും കടുത്ത മാനസികസംഘര്‍ഷങ്ങളിലേക്കും ദാമ്പത്യതകര്‍ച്ചയിലേക്കുമായിരിക്കും നയിക്കുക. അതിനാൽ താഴെ പറയുന്ന രണ്ടു കാര്യങ്ങൾ പാലിച്ചാൽ ദാമ്പത്യജീവിതം മധുരമുള്ളതാക്കുവാൻ നിങ്ങൾക്ക് സാധിക്കും.

  • സ്വയംഭോഗം ചെയ്യുന്ന ശീലം ഉള്ളവര്‍ പരമാവധി കുറയ്ക്കുക. ലൈംഗികജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ ഇത് നിങ്ങളെ സഹായിക്കുമെന്ന് ലൈംഗികരോഗ വിദഗ്ധർ പറയുന്നു. അടിക്കടി സ്വയംഭോഗം ചെയ്യുന്നത് നിങ്ങളുടെ ലൈംഗിക ജീവിതത്തിന് മങ്ങലേൽപ്പിക്കും. സ്വയം ഭോഗം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഡോപ്പമിൻ (dopamine ) ഹോര്‍മോണ്‍ ശരീരത്തെ റിലാക്സ് ചെയ്യാന്‍ സഹായിക്കും. അതിനാൽ അമിതമായി സ്വയംഭോഗം ചെയ്യുന്നവരില്‍ ശരീരം കൂടുതൽ ഡോപ്പമിൻ (dopamine ) ഹോര്‍മോണ്‍ പുറത്തു വിടും. അതിനാൽ പിന്നെ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുമ്പോൾ ഇതിന്റെ എഫെക്റ്റ് വേണ്ട പോലെ ലഭിക്കാതെ വരും.
  • പുകവലി പുരുഷന്മാരില്‍ ഉത്തേജനക്കുറവ് ഉണ്ടാക്കുന്നു. ഇത് ലൈംഗികവിരക്തിക്കും കാരണമാകുന്നു. പുകവലിക്കുന്ന സ്ത്രീകളില്‍ യോനീമുഖം വരണ്ടു പോകുന്നു. ഇത് ലൈംഗികജീവിതം വേദനാജനകമാക്കുകയും ഒപ്പം ലൈംഗികജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Also read ;കുളിക്കുന്നത് ഗോമൂത്രത്തില്‍, പൗഡറായി ഉപയോഗിക്കുന്നത് കത്തിച്ച ചാണകപ്പൊടി; ഈ നാട്ടുകാർ ജീവിക്കുന്നത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button