ജൂബ: പശുവിന്റെ പാല്‍ മുതല്‍ ചാണകം വരെ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി ഒരു ഗോത്രവർഗം. നൈല്‍ നദിയുടെ കരയില്‍ അധിവസിക്കുന്ന മുണ്ടരി ഗോത്രമാണ് ഇത്തരത്തിൽ ജീവിക്കുന്നത്. പ്രത്യേക തരം കൊമ്പുള്ള അങ്കോള-വതൂസി എന്നയിനം കാലികളാണ് ഇവരുടെ പക്കലുള്ളത്. പ്രൗഡിയുടെ ചിഹ്നമായാണ് ഇവർ കാലികളെ വളർത്തുന്നത്.
Read Also: കാണാതായ യുവതി മകളുമൊത്ത് ധ്യാനകേന്ദ്രത്തില്‍
രാവിലെ എഴുന്നേറ്റയുടന്‍ ഗോത്രത്തിലുള്ളവര്‍ ഒരു വൃക്ഷത്തിന്റെ കമ്പ് കൊണ്ട് പല്ലുകള്‍ വൃത്തിയാക്കും. തുടർന്ന് കാലികള്‍ മൂത്രമൊഴിക്കുമ്പോള്‍ സ്വന്തം തല അതിന് കീഴിലേക്ക് പിടിച്ച് കഴുകും. ഇത്തരത്തിൽ ത്വക്ക് രോഗങ്ങൾക്ക് പരിഹാരം കാണാനാകുമെന്നാണ് ഇവർ കരുതുന്നത്. പശുവിന്റെ അകിടില്‍ നിന്നും നേരിട്ടാണ് ഇവര്‍ പാല് കുടിക്കുന്നത്. കൊതുകുകളെ തുരത്താനും ചൂടില്‍ നിന്നും ചർമ്മത്തെ രക്ഷിക്കാനും ചാണകം കത്തിച്ച പൊടിയാണ് ഇവർ ഇക്കൂട്ടർ ശരീരത്തിൽ തേക്കുന്നത്. മുപ്പത്തി അയ്യായിരത്തോളം രൂപ വിലമതിക്കുന്നതാണ് ഇവരുടെ പ്രത്യേക ഇനത്തില്‍പ്പെട്ട കാലികള്‍.
Post Your Comments