KeralaLatest NewsNewsIndia

മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു . കമ്മീഷന്‍ ചെയര്‍മാന്‍ അദ്ദേഹത്തിന്‍റെ പണി എടുക്കണമെന്നും രാഷ്ട്രീയം സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്തുണച്ചാണ് കോടിയേരി ബാലകൃഷണന്‍ രംഗത്തെത്തിയത്. മനുഷ്യാവകാശ കമ്മീഷന്‍ രാജിവെച്ച്‌ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ് നല്ലതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

ALSO READ:മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന കമ്മീഷന്‍ ചെയര്‍മാന്‍റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അതേസമയം കസ്റ്റഡിയിലെടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്ന്
കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button