
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മനുഷ്യവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷന്‍ അതിരുവിടുന്നെന്നും കമ്മിഷന്‍ കമ്മിഷന്റെ പണി ചെയ്താല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ മോഹനദാസിന്റെ മറുപടി ഇങ്ങനെ:
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നും അതിനാല്‍ തന്നെ അതില്‍ ഇടപെടാന്‍ കമ്മീഷന് അവകാശവമുണ്ടെന്നും കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ മോഹനദാസ് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്‍ സ്വന്തം പണി ചെയ്താല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമം അറിയാത്തതു കൊണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞത് സര്‍ക്കാരിനെതിരെ അല്ല. മനുഷ്യാവകാശ കമ്മീഷന്‍ ഒരിക്കലും പരിധി വിട്ടിട്ടില്ല.വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ ആരോപണവിധേയനായ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ പൊലീസ് അക്കാഡമയിലേക്ക് സ്ഥലംമാറ്റിയത് ശരിയായില്ല.
ഇതിലെ പൊരുത്തക്കേടാണ് താന്‍ ചൂണ്ടിക്കാട്ടിയത്. താന്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ചാണ് പറഞ്ഞത്. എത്ര വലിയ ഉദ്യോഗസ്ഥനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ചെയ്തത് തെറ്റ് തന്നെയാണ്. മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. ഭരണഘടനാ നീതി നിഷേധിക്കുന്ന സാഹചര്യമാണുള്ളതെന്നും മോഹനദാസ് പറഞ്ഞു.
Post Your Comments