വാഷിങ്ടന്‍: ഫോണിന്റെ ലോക്ക് തുറക്കാന്‍ ഡിറ്റക്ടീവുകള്‍ സ്വീകരിച്ച് രീതി ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ്. മൃതദേഹത്തിന്റെ വിരലടയാളം ഉപയോഗിച്ചു മൊബൈല്‍ ഫോണിന്റെ ലോക്ക് തുറക്കാന്‍ ശ്രമിച്ച നടപടിയാണ് ഇപ്പോള്‍ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞമാസം, പൊലീസിന്റെ വെടിയേറ്റ് ലിനസ് ഫിലിപ് എന്ന യുവാവു കൊല്ലപ്പെട്ടിരുന്നു.
സംസ്‌കാരദിവസം ലിനസിന്റെ വീട്ടിലെത്തിയ അന്വേഷണസംഘം, ലിനസിന്റെ ഫോണിന്റെ ലോക്ക് അഴിക്കാന്‍ മൃതദേഹത്തിന്റെ വിരലുകള്‍ ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഏറെ നേരം അന്വേഷണ സംഘം വിരലുകള്‍ ഉപയോഗിച്ച് തുറക്കുവാന്‍ നോക്കിയെങ്കിലും അവര്‍ക്ക് അത് സാധിച്ചിരുന്നില്ല.
അതേസമയം സംഭവം അപമാനകരമാണെന്നു യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഡിറ്റക്ടീവുകളുടെ നടപടി നിയമപരമായി തെറ്റല്ലെങ്കിലും ധാര്‍മികമല്ലെന്നാണു നിയമവിദഗ്ധര്‍ ചൂണ്ടിക്കട്ടുന്നത്.
Post Your Comments