ചെന്നൈ: പട്ടാപകല്‍ തോക്കു ചൂണ്ടി ബാങ്ക് കൊള്ളയടി. ചെന്നൈ അടയാറിലാണ് സംഭവം. ലോണ്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതി മാനേജരുടെ ക്യാബിനിൽ കയറിയത്. എന്നാല്‍ ഹെല്‍മെറ്റ് എടുത്ത് മാറ്റാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല.തോക്കു ചൂണ്ടി ഭീക്ഷണി പെടുത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇയാള്‍ ആവശ്യപ്പെട്ട പണം നിറച്ച് ബാഗ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പണവുമായി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. അതേസമയം സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിന്തുടരുന്നതിനിടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ALSO READ: തൊഴിലാളികൾക്കെതിരെ തോക്കു ചൂണ്ടി പി സി ജോർജ്ജ്: വ്യാപക പ്രതിഷേധം
ബൈക്ക് ഉപേക്ഷിച്ച് റോഡിലൂടെ ഓടിയ ഇയാളെ ട്രാഫിക് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടിയത്.ബാങ്കില്‍ നിന്ന് മോഷ്ടിച്ച ആറര ലക്ഷത്തോളം രൂപയും തോക്കും കൈവശമുണ്ടായിരുന്ന സിംകാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments